മോസ്കോ: റഷ്യയിലെ പ്രധാന ഓയിൽ ടെർമിനലിന് നേരേ യുക്രെയ്ൻ
ആക്രമണം നടത്തിയതായി റിപ്പോർട്ട്. സെന്റ് പീറ്റേഴ്സ്ബർഗിലെ കൂറ്റൻ ഓയിൽ ടെർമിനലിന് നേരെയുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
റഷ്യയുടെ പ്രധാനവരുമാന സ്രോതസിനെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അവരുടെ നേവൽ ബേസിന് നേരേയും ആക്രമണം നടത്തിയതായും യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അവകാശപ്പെട്ടു. പ്രതിവർഷം 12.5 മില്യൺ ടൺ പെട്രോളിയം ഉൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന റഷ്യയുടെ അതിപ്രധാനമായ എണ്ണ സംഭരണ കേന്ദ്രമാണ് തകർത്തതെന്നാണ് യുക്രെയ്ൻ സൈന്യത്തിന്റെ അവകാശവാദം.
അതേസമയം ഓയിൽ ടെർമിനലിന് നേരെ ആക്രമണം നടന്നുവെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും റഷ്യൻ അധികൃതർ വ്യക്തമാക്കി. ആക്രമണങ്ങളിൽ ആളപായമില്ലെന്നും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം 72 ഡ്രോണുകൾ വെടിവെച്ചിട്ടെന്നും സെന്റ് പീറ്റേഴ്സ്ബർഗ് ഗവർണർ അലക്സാണ്ടർ ബെഗ്ലോവ് പറഞ്ഞു.